Tuesday, June 13, 2023

രണ്ടു മത്സ്യങ്ങൾ



                          
             പഠനനേട്ടങ്ങൾ

1.മലയാളത്തിലെ പ്രധാന പാരിസ്ഥിതിക കൃതികളെക്കുറിച്ച്മമനസിലാക്കുന്നു.
 
2.അംബികാസുതൻ മാങ്ങാടിൻ്റെ രചനകളെ കുറിച്ച് പഠിക്കുന്നു.

3. നമ്മുടെ പരിസ്ഥിതിക്ക്  സംഭവിക്കുന്ന ദുരന്തങ്ങളെ തിരിച്ചറിയുന്നു.

4.പരിസ്ഥിതി സൗഹാർദമായി ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം മനസിലാക്കുന്നു.








പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ "രണ്ടു മത്സ്യങ്ങള്‍' പങ്കുവയ്ക്കുന്നു. കാലംതെറ്റിപെയ്യുന്ന മഴ മുതലകളുടെയും നീര്‍നായ്ക്കളുടെയും മീന്‍കൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങള്‍ പാറകള്‍ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, കാടായി നിറഞ്ഞുനിന്നിടത്ത് കാടിന്റെ ഓര്‍മമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞുതീര്‍ന്ന കിളിയുടെ വംശങ്ങള്‍, എവിടെയങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിരവധി സൂചനകള്‍ "രണ്ടുമത്സ്യങ്ങളി'ലുണ്ട്.          







My video



No comments:

Post a Comment

രണ്ടു മത്സ്യങ്ങൾ

                                        പഠനനേട്ടങ്ങൾ 1.മലയാളത്തിലെ പ്രധാന പാരിസ്ഥിതിക കൃതികളെക്കുറിച്ച്മമനസിലാക്കുന്നു.   2.അംബികാസുതൻ മാങ്ങ...